കേന്ദ്രസർക്കാരിൻ്റെ പി.എം. വിശ്വകർമ യോജന പദ്ധ തിയിൽ അംഗങ്ങളായവർക്കു വി - ദഗ്ധ പരിശീലനം നൽകാൻ സംസ്ഥാനത്ത് 68 കേന്ദ്രങ്ങൾ തുറന്നു. ആദ്യഘട്ടത്തിൽ 36.646 പേരാണു കേരളത്തിൽ നിന്ന് - അപേക്ഷിച്ചത്. ഇതിൽ യോഗ്യരായ 8,197 പേരെ കണ്ടെത്തി യാണു പരിശീലനം. ബാക്കിയുള്ള അപേക്ഷകൾ പരിശോധ നയുടെ വിവിധ ഘട്ടത്തിലാണ്. മരപ്പണിക്കാർ, മേമ്പൂരിമാർ, തയ്യൽക്കാർ, മുടിവെട്ടുകാർ, കുട്ട നിർമിക്കുന്നവർ എന്നിവർക്കുള്ള പരിശീലനകേന്ദ്രങ്ങളാണിപ്പോൾ തുറന്നിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കൊല്ലം, കോഴിക്കോ ട്, മലപ്പുറം പാലക്കാട്. പത്തനം തിട്ട തിരുവനന്തപുരം എന്നിവിടങ്ങളിലാണ്പ രിശീലനകേന്ദ്രങ്ങൾ. താമസിയാതെ മറ്റുവിഭാ ഗങ്ങൾക്കുള്ള പരിശീലനകേന്ദ്രവും തുറക്കും.
പരിശീലനം പൂർത്തിയാക്കുമ്പോൾ 15,000 രൂപയുടെ ഉപകർ ണങ്ങളോ അതു വാങ്ങുന്നതിനുള്ള ഇ-വൗച്ചറോ ഇവർക്കു ലഭി ക്കും. കേരളത്തിൽ ആദ്യം രജിസ്റ്റർചെയ്ത പാലക്കാട് ജില്ലയിലുള്ളവരുടെ പരിശീലനം പൂർത്തിയായിട്ടുണ്ട്. മറ്റുജില്ലയിലുള്ളവർ ക്ക് ഉടൻ പരിശീലനം തുടങ്ങും. 15 ദിവസത്തെ പരിശീലനകാലയളവിൽ ഓരോ ദിവസവും 500 രൂപ സ്റ്റൈപ്ലെൻഡും ലഭിക്കും. 2023 സെപ്റ്റംബർ 17-നു വിശ്വകർമ ജയന്തി ദിനത്തിലാണു പരമ്പരാഗത കൈത്തൊഴിലും കാരുടെയും കരകൗശലത്തൊ ഴിലാളികളുടെയും ക്ഷേമത്തിനാ യി കേന്ദ്രസർക്കാർ പി.എം. വിശ്വകർമ യോജനയ്ക്കു തുടക്കമിട്ടത്. മൂന്നുലക്ഷം രൂപ വരെ ഈടില്ല ഒരു വായ്പ. ഉത്പന്നങ്ങൾക്കു ഗു ണനിലവാര സർട്ടിഫിക്കേഷൻ ബ്രാൻഡിങ് ഉൾപ്പെടെയുള്ള മാർക്കറ്റിങ് സഹായം എന്നിവ യും നൽകും
ഇനിയും അപേക്ഷിക്കാം
മരണപ്പിക്കാർ, ബോട്ടുണ്ടാ ക്കുന്നവർ, കവചം ഉണ്ടാക്കുന്ന വർ, കൊല്ലൻ, കുട്ട- പായ ചൂല് ഉണ്ടാക്കുന്നവർ. കയർ പിരിക്കു ന്നവർ, പാവയും കളിപ്പാട്ടവുമു ണ്ടാക്കുന്നവർ (പരമ്പരാഗതം), സ്വർണപ്പണിക്കാർ, കുശവൻ, ചെരുപ്പുകുത്തി, ഷൂവും പാദര ക്ഷയും നിർമിക്കുന്നവർ, പണിയായുധങ്ങൾ നിർമിക്കുന്നവർ ശില്പി, കല്ലുകൊത്തുപണിക്കാർ, കല്ലുടയ്ക്കുന്നവർ, കൽപ്പണിക്കാർ മുടിവെട്ടുകാർ, മാല നിർമിക്കുന്ന വർ, അലക്കുകാർ, തയ്യൽക്കാർ മത്സ്യബന്ധനവല നിർമിക്കുന്ന വർ എന്നിവർക്കാണു പദ്ധതി യിൽ അംഗമാകാൻ കഴിയുക. സംസ്ഥാനത്തെ സി.എസ്.സി. ഡിജിറ്റൽ സേവാകേന്ദ്രങ്ങൾവഴി ഓൺലൈനായി അപേക്ഷിക്കാൻ ഇനിയും അവസരമുണ്ട്.
ആധാർനമ്പർ, ബാങ്ക് അക്കൗണ്ട്നമ്പർ. ഐ.എഫ്.എൽ. കോഡ്, ബ്രാഞ്ച്, റേഷൻ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ മതി.